എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

July-2026

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.


     ഇന്നത്തെ വചനധ്യാനത്തിനായി രണ്ടു വാക്യങ്ങൾ നമുക്ക് വായിക്കാം
2 രാജാ. 2:7 പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തു നിന്നു;
2 രാജാ. 2:15 യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിൻ്റെ ആത്മാവു എലീശയുടെ മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവൻ്റെ മുമ്പിൽ സാഷ്ടാംഗം വീണു.
        ഏലീയാവ് പ്രവാചകൻ്റെ ശിഷ്യനായ എലീശയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. തൻ്റെ ഗുരുവിനെപ്പോലെ ദൈവത്തിൻ്റെ പ്രവാചകനാകണം. അതിനുവേണ്ടി എന്തു കഷ്ടം സഹിക്കാനും താൻ ഒരുക്കമായിരുന്നു. എന്നാൽ ഒരു കൂട്ടം പ്രവാചക ശിഷ്യന്മാർ അവനെ എപ്പോഴും കളിയാക്കിക്കൊണ്ടിരുന്നു. തൻ്റെ ഗുരുവിനോടൊപ്പം യാത്രചെയ്യുമ്പോഴും അവർ പുറകെ നടന്ന്, എലീശയോട്, നിൻ്റെ യജമാനനെ നിൻ്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചുകൊണ്ടിരുന്നു (2 രാജാ. 2:3,5).
അവരോടെല്ലാം എലീശയ്ക്ക് പറയുവാനുണ്ടായിരുന്ന മറുപടി, അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നായിരുന്നു. ഒരു വലിയകൂട്ടം ആളുകൾ ഒറ്റക്കെട്ടായി എതിരുനിന്നപ്പോഴും, തൻ്റെ ആഗ്രഹം വേണ്ടെന്നുവെക്കുവാൻ, തൻ്റെ സ്വപ്നങ്ങൾ മറന്നു കളയുവാൻ, ദൈവത്തിൻ്റെ പ്രവാചകനായിത്തീരുവാനുള്ള തൻ്റെ അതിയായ മോഹം വേണ്ടെന്നുവെക്കുവാൻ എലീശാ തയ്യാറായില്ല. അവസാനം കളിയാക്കിക്കൊണ്ട് പുറകെ നടന്നവരെല്ലാം യോർദ്ദാനക്കരെ നിന്നപ്പോൾ എലീശാ മാത്രം ഏലീയാവിനോടൊപ്പം യോർദ്ദാൻ കടന്നു.
      വിശ്വാസ ജീവിതയാത്രയിൽ ഇതുപോലുള്ള അനുഭവങ്ങൾ നമുക്കുണ്ടാകാം. നിൻ്റെ ദൈവം നിന്നെ കൈവിടും, നിൻ്റെ ഭാവി നശിച്ചുപോകും, നിൻ്റെ ജീവിതം പച്ചപിടിക്കില്ല, നിൻ്റെ മക്കൾ ഗതിപിടിക്കില്ല… ഇതുപോലെ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞ് മനസ്സുകെടുത്തുന്ന, കളിയാക്കിക്കൊണ്ട് ദൈവമക്കളുടെ പുറകെനടക്കുന്നവരുടെ ഗതിയും ആ പ്രവാചക ശിഷ്യന്മാരുടെതായിരിക്കും. അവർക്ക് എന്തു സംഭവിച്ചു എന്ന് മുകളിലെ വാക്യത്തിലുണ്ട്. *അവരെല്ലാം എലീശായുടെ മുമ്പിൽ സാഷ്ടാംഗം വീണു.*
ദൈവശബ്ദംകേട്ട് കൂടെയിറങ്ങിയവർ പലരും യോർദ്ദാൻ കാണുമ്പോൾ പിന്തിരിഞ്ഞുപോയേക്കാം. ശോധനകൾ വരുമ്പോൾ പിന്മാറിപ്പോയേക്കാം, പ്രലോഭനങ്ങൾക്കു മുമ്പിൽ വീണുപോയേക്കാം. എന്നാൽ വിശ്വാസത്തിൽ ഉറച്ചുനിന്ന് യേശുവിനോടൊപ്പം സഞ്ചരിക്കുന്നവർ കർത്താവിൽനിന്ന് പ്രതിഫലങ്ങൾ പ്രാപിക്കും. സ്തോത്രം !
       വിശ്വാസികളല്ലാത്ത ചില ആളുകളിൽനിന്നും കഴിഞ്ഞ ആഴ്ചകളായി ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്, ഇത്ര വർഷങ്ങളായി വടക്കെ ഇൻഡ്യയിലും മറ്റും സുവിശേഷവേലചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന ഷൈജു ബ്രദറിന് എന്തുകൊണ്ടാണ് ഈ മാരകരോഗം വന്നത് ? അനേക ആളുകൾക്കുവേണ്ടി ഫോണിലും മറ്റും പ്രാർത്ഥിച്ച് വിടുതലിൻ്റെ ശുശ്രൂഷ ചെയ്യുന്ന താങ്കൾക്ക് ഈ അവസ്ഥ വന്നത് എന്തുകൊണ്ടാണ് ? ഇനിയും പഴയതുപോലെ ആരോഗ്യത്തോടെ വേലചെയ്യുവാൻ കഴിയുമോ ?...
      ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല. (ക്രിസ്തുവിൻ്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ ?.. റോമർ. 8:35).
    (..ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിൻ്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. നിൻ്റെ ദൈവവും യിസ്രായേലിൻ്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിൻ്റെ രക്ഷകൻ.. യെശ. 43:1..). സ്തോത്രം ! ഹല്ലേലൂയ്യാ !
       പ്രവാചകശിഷ്യന്മാരേ, നിങ്ങൾ എന്തുകൊണ്ടാണ് യോർദ്ദാൻ കടക്കാൻ മടിച്ചത് ? വിസമ്മതിച്ചത് ? എലീശയെ കളിയാക്കി നടക്കുന്നതിനു പകരം, ഏലീയാവിൻ്റെ അഭിഷേകത്തിനുവേണ്ടി ഒന്നു പ്രാർത്ഥിച്ചിരുന്നെങ്കിൽ, ആ യോർദ്ദാൻ ഒന്നു കടന്നിരുന്നെങ്കിൽ എലീശയുടെ കാൽച്ചുവട്ടിൽ നിങ്ങൾക്കു കിടക്കേണ്ടി വരില്ലായിരുന്നല്ലോ ! ഒരു സമ്പൂർണ്ണ പരാജയമായി നിങ്ങളുടെ ജീവിതം മാറില്ലായിരുന്നല്ലോ.
മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വാക്യങ്ങളിൽ ഞാൻ ശ്രദ്ധിച്ച രണ്ടു വാക്കുകളുണ്ട്.
(1) *എതിരെ നിന്നു* (പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തു നിന്നു;)
(2) *എതിരേറ്റുചെന്നു* (ഏലീയാവിൻ്റെ ആത്മാവു എലീശയുടെ മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു).
      എതിരെനിന്നവർക്കും, എതിർത്തുനിന്നവർക്കുമെല്ലാം അവസാനം ദൈവത്തിൻ്റെ അഭിഷക്തനെ എതിരേൽക്കേണ്ടി വന്നു. ദൈവത്തിൻ്റെ വിശ്വസ്തതയാണ് അത്. അതുകൊണ്ട് ഇന്നത്തെ ജീവിതസാഹചര്യങ്ങൾകണ്ട് (യോർദ്ദാൻ കണ്ട് )ദൈവമക്കൾ പതറേണ്ടതില്ല. ഏതു സാഹചര്യങ്ങളെയും മാറ്റാൻ കഴിവുള്ള വിശ്വസ്തനായ ഒരു കർത്താവ് നമുക്കുണ്ട്. എനിക്കേറ്റവും ഇഷ്ടമായ ഒരു പ്രത്യാശ ഗാനത്തിൻ്റെ വരികൾ കുറിച്ചുകൊണ്ട് ഈ സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ;
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654, വചനമാരി, മധ്യപ്രദേശ്)
യോർദ്ദാനക്കരെ കാണുന്നുയെൻ
വാഗ്ദത്തദേശം ശോഭയായ്
ശോഭയായ്ശോഭയായ്
എൻ വാഗ്ദത്തദേശം ശോഭയായ്
യോർദ്ദാൻ നദിയെ തരണം
ചെയ്യുമെൻ രക്ഷകൻ ബോട്ടിൽ ധൈര്യമായ്
ധൈര്യമായ് ധൈര്യമായ് എൻ
രക്ഷകൻ ബോട്ടിൽ ധൈര്യമായ്
ഓളങ്ങൾ എൻമേൽ കവിഞ്ഞു
വരുമ്പോൾ രക്ഷകൻ മാർവ്വിൽ
ചാരും ഞാൻചാരും ഞാൻ എൻ
രക്ഷകൻ മാർവ്വിൽ ചാരും ഞാൻ;
ജീവൻ്റെ വൃക്ഷത്തെ അക്കരെ
ദേശത്തു കാൺകയാൽ ഞാൻ ഓടുന്നു
ഓടുന്നുഓടുന്നു ഞാൻ
അക്കരെ ദേശത്തേക്ക് ഓടുന്നു;
വൈണികൾമാരുടെ ഇമ്പഗാനങ്ങൾ
കേൾക്കുന്നു ഞാനക്കരെ
കേൾക്കുന്നു കേൾക്കുന്നു ഞാൻ
ഹല്ലേലുയ്യാ ഗീതം കേൾക്കുന്നു;
യേശുവിൻ കാന്തയായ്
നാഥനോടൊത്തു ഞാൻ വാഴുന്ന കാലം
ശീഘ്രമായ് ശീഘ്രമായ് ഞാൻ
വാഴുന്ന കാലം ശീഘ്രമായ്
കുറിപ്പ്:
എൻ്റെ സൗഖ്യത്തിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നവരോട് രണ്ടു വാക്ക്; നിങ്ങളുടെ പ്രാർത്ഥനയ്ക്കും, സ്നേഹത്തിനും കരുതലിനും ഹൃദയപൂർവ്വം നന്ദി പറയുന്നു. കർത്താവ് ഓരോ ദിവസവും എന്നെ ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എത്രയും വേഗം വേലസ്ഥലത്ത് മടങ്ങിഎത്തി സ്വർഗ്ഗരാജ്യത്തിനുവേണ്ടി ഞാൻ കൂടുതൽ പ്രയോജനപ്പെടേണ്ടതിനുവേണ്ടി ദൈവമക്കൾ തുടർന്നും പ്രാർത്ഥിച്ചാലും.

Vachanamari  Message

2 Kings 2:7  "Fifty men from the company of the prophets went and stood at a distance, facing them."

2 Kings 2:15   "When the company of the prophets from Jericho saw him, they said, 'The spirit of Elijah rests on Elisha.' They went to meet him and bowed to the ground before him."

Elisha, the disciple of the prophet Elijah, had only one desire—to become a prophet of God like his master. He was prepared to endure any hardship for that purpose.

However, a group of fellow prophetic disciples constantly mocked him. Even as he traveled with Elijah, they followed behind and repeatedly asked, "Do you know that today the Lord is going to take your master away from you?" (2 Kings 2:3, 5).

Elisha's reply to all of them was always the same:  "Yes, I know. Be quiet."

Even when a large group stood united against him, Elisha refused to abandon his desire, forget his dream, or give up his deep longing to become God's prophet. In the end, while those who mocked him stopped at the banks of the Jordan, Elisha alone crossed the Jordan with Elijah.

Similar experiences may come in our journey of faith. People may say:

  • "Your God will abandon you."
  • "Your future will be ruined."
  • "Your life will never prosper."
  • "Your children will never succeed."

Those who discourage God's children with such words of unbelief and mockery will meet the same fate as those prophetic disciples. The Scripture tells us what happened:  "They all bowed down before Elisha."

Many who begin following God's call may turn back when they reach their own "Jordan." Some may retreat when trials come, and others may fall into temptation. But those who remain firm in faith and continue walking with Jesus will receive their reward from the Lord. Praise God!

For the past few weeks, I have been hearing a question from some people who are not believers:

"Why has Brother Shaiju, who has spent so many years preaching the Gospel in North India and laboring day and night for God's Kingdom, been struck by such a serious illness? You have prayed for countless people over the phone and ministered deliverance to many—why has this happened to you? Will you ever be able to serve again with the same health as before?"

My answer to all these questions is the same answer Elisha gave:  "Be quiet and watch."

Just as Elisha returned with a double portion of Elijah's spirit, the Lord will restore me. Jesus Christ will use me even more powerfully—to bring thousands to know Christ, strengthen many in their faith, and become an instrument of deliverance in many lives.

No question, no person, and no power can turn me away from this faith, this confidence, this promise, or this hope.

"Who shall separate us from the love of Christ?" (Romans 8:35)

And as Isaiah 43:1–2 declares:

"Do not fear, for I have redeemed you; I have called you by name; you are Mine. When you pass through the waters, I will be with you; and when you pass through the rivers, they will not overwhelm you. When you walk through the fire, you shall not be burned, nor shall the flame consume you. For I am the Lord your God, the Holy One of Israel, your Savior."

Praise the Lord! Hallelujah!

Prophetic disciples, why did you hesitate to cross the Jordan? Why did you refuse? Instead of mocking Elisha, if only you had prayed for Elijah's anointing and crossed the Jordan yourself, you would not have had to bow at Elisha's feet. Your lives would not have ended in complete failure.

There are two expressions in the verses above that especially caught my attention:

  1. "Stood facing them" (2 Kings 2:7)
  2. "Bowed down before Elisha" (2 Kings 2:15)

Those who once stood against God's anointed eventually had to go and honor him. That is God's faithfulness.

Therefore, God's children should not lose heart because of their present circumstances—or because they are standing before their own "Jordan." We have a faithful Lord who is able to change every situation.

Let me conclude this message by recalling the words of one of my favorite songs of hope.

With prayers,

Pastor Shaiju
Vachanamari Ministry, Madhya Pradesh
Phone: 9424400654

 

Note:

A few words to everyone who has been praying for my healing and good health: I sincerely thank you from the bottom of my heart for your prayers, love, and care. The Lord is strengthening me day by day. Please continue to pray that I may recover as soon as possible, return to the mission field, and be used even more effectively for the Kingdom of Heaven.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.

नए महीने का संदेश

प्रियजनों, यह इस नए महीने के लिए पवित्र आत्मा का प्रतिज्ञा-भरा संदेश है। इसे विश्वास के साथ ग्रहण कीजिए। हमें थामे रखने वाले कीलों के घावों वाले प्रभु के हाथ हमारे साथ हैं। वे हाथ हमें स्थिर रखने में पूर्णतः विश्वासयोग्य हैं। अपमान और उपहास के बीच, विरोधियों और शत्रुओं के सामने, बीमारी और जीवन की हर प्रतिकूल परिस्थिति से हमें हाथ पकड़कर बाहर निकालने और विजय के साथ आगे बढ़ाने के लिए प्रभु के हाथ सदैव विश्वासयोग्य हैं।      पिछले महीने जब मेरे शरीर में Blood Cancer (ल्यूकेमिया) जैसी गंभीर बीमारी का पता चला, तब भी प्रभु यीशु के प्रेममय हाथों ने मुझे गिरने नहीं दिया। उन्होंने मुझे संभाला, सांत्वना दी, सामर्थ दी और आज भी मुझे चंगाई तथा अनुग्रह के साथ आगे बढ़ा रहे हैं। प्रभु के वे हाथ सचमुच विश्वासयोग्य हैं। आमीन।