ക്രൂശിലെ സ്നേഹം

April-2026

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.

യോഹ. 19:34 “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തം കൊണ്ടു അവൻ്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു”
      ക്രൂശിതനായ നമ്മുടെ കർത്താവ് മരിച്ചുപോയി എന്നു സ്ഥിരീകരിച്ചതിനുശേഷവും ഒരു പടയാളി ചെയ്ത കാര്യമാണ് ഇവിടെ നമ്മൾ വായിക്കുന്നത്. “അവർ യേശുവിൻ്റെ അടുക്കൽ വന്നു, അവൻ മരിച്ചു പോയി എന്നു കാൺകയാൽ..” എന്നാണ് ഇതിനു തൊട്ടുമുകളിലുള്ള വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും അവർക്ക് യേശുവിൻ്റെ ശരീരത്തെ ഒന്നുകൂടെ ഉപദ്രവിക്കണമെന്ന് തോന്നി. മനുഷ്യത്വമില്ലാതെയായിരുന്നു റോമൻ സൈനികർ യേശുകർത്താവിനോട് പെരുമാറിയത്. ചാട്ടവാർകൊണ്ട് അടിച്ചിട്ടും മതിവരാതെ അവർ മുള്ളുകൊണ്ട് കിരീടംമെടഞ്ഞ് കർത്താവിൻ്റെ തലയിൽവെച്ചു, അവിടുത്തെ തുപ്പി, എന്നിട്ടും കലിതീരാതെ ആ പടയാളികൾ ഒരു കോൽ എടുത്ത് മുൾകിരീടംവെച്ച ആ തലയിൽ ആഞ്ഞാഞ്ഞടിച്ചു. തേളിൻ്റെ വിഷമുള്ള ആ മുള്ളുകൾ തലയിൽ കയറി ചിലത് അവിടെ ഒടിഞ്ഞിരുന്നു. പ്രാണവേദനയോടെ യേശുനാഥൻ കരയുന്നതുകണ്ട അവർ, യെഹൂദന്മാരുടെ രാജാവേ ജയജയ എന്ന് കൂകിവിളിച്ച് യേശുനാഥനെ പരിഹസിച്ചു.
      ഗോൽഗോഥായിലേക്കുള്ള യാത്രയിൽ ഏകദേശം 130 കിലോയിലധികം ഭാരമുള്ള മരക്കുരിശ് ചുമക്കാൻ കഴിയാതെ യേശുനാഥൻ വീഴുന്നതുകണ്ട് ശത്രുക്കൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചാട്ടുളിപോലെ കൂർത്ത ചൂണ്ടപോലെ വളഞ്ഞ അഗ്രങ്ങളുള്ള ചാട്ടവാർകൊണ്ട് യേശുകർത്താവിൻ്റെ ശരീരത്തിൽ സർവ്വശക്തിയോടുംകൂടെ ആ പടയാളികൾ അടിച്ചുകൊണ്ടിരുന്നു. ഓരോ അടികഴിഞ്ഞും ആ ചാട്ടവാർ വലിച്ചെടുക്കുമ്പോൾ അതോടൊപ്പം കർത്താവിൻ്റെ ശരീരത്തിൽനിന്ന് മാംസതുണ്ടം പറിഞ്ഞുവരുന്നത് കണ്ട് അവർ രസിച്ചു. സങ്കീർ. 22:17 വാക്യത്തിൽ “എൻ്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം..” എന്ന പ്രവചനവും, സങ്കീർ. 129:3 വാക്യത്തിൽ “ഉഴവുകാർ എൻ്റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവർ നീളത്തിൽ കീറി” എന്ന പ്രവചനവും നിവർത്തിയാകുകയായിരുന്നു.
     ഗോൽഗോഥായിൽ ചെന്നപ്പോൾ യേശുനാഥൻ്റെ വസ്ത്രംനീക്കി ഒറ്റവസ്ത്രംമാത്രം ധരിപ്പിച്ചുകൊണ്ട് നാഥനെ അവർ ക്രൂശിൽകിടത്തി 8 ഇഞ്ചോളം നീളമുള്ള ചതുരാക്രതിയിലുള്ള ഇരുമ്പാണികൾ അവിടുത്തെ കൈകാലുകളിൽ അടിച്ചു കയറ്റി. ആ ആണികൾ ഊരിപോകാതിരിക്കേണ്ടതിന്, കർത്താവിനെ കിടത്തിക്കൊണ്ടുതന്നെ ആ ക്രൂശ് അവർ മറിച്ചിട്ട് ആണികൾ മടക്കിവെച്ചു. ആ ആഘാതത്തിൽ തറയിൽ മുഖമടിച്ചുവീണ കർത്താവിൻ്റെ മുഖം ചതഞ്ഞ് വിരൂപമായി. “അവനെ കാണുന്നവർ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു;” എന്ന് യെശ. 53:3 വാക്യം അവിടെ നിവർത്തിയാകുകയായിരുന്നു. “അവൻ്റെ രൂപം കണ്ടാൽ ആളല്ല എന്നും അവൻ്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു..” എന്ന് യെശ. 52:14 വചനത്തിൽ വായിക്കുന്നതുപോലെ യേശുനാഥന്റെ ആ രൂപം കണ്ട് അവിടുത്തെ പ്രിയപ്പെട്ടവർപോലും സ്തംഭിച്ചുനിന്നു. യേശുകർത്താവിൻ്റെ വസ്ത്രംപോലും അവർ വെറുതെവിട്ടില്ല, (മത്തായി 27:35 അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവൻ്റെ വസ്ത്രം പകുത്തെടുത്തു).
     ഇത്രയുമെല്ലാം ചെയ്തിട്ടും കലിതീരാത്ത ഒരു പടയാളി തൻ്റെ കുന്തം കൊണ്ട് കർത്താവിൻ്റെ വിലാപ്പുറത്തു കുത്തി. അപ്പോൾ ആ ശരീരത്തിൽ ശേഷിച്ചിരുന്ന അൽപ്പം രക്തംകൂടെ പുറത്തു വന്നു, ഇനിയും ഒരുതുള്ളി രക്തംപോലും ആ ശരീരത്ത് ബാക്കിയില്ല എന്നതിൻ്റെ അടയാളമായി വെള്ളവും പുറകെ ഒഴുകിവന്നു.
ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.

ആ സ്നേഹത്തിനുമുമ്പിൽ നുറുങ്ങിയ ഹൃദയത്തോടെയും കൂപ്പുകരങ്ങളോടുംകൂടെ നിന്നുകൊണ്ട് ഒരിക്കൽക്കൂടെ യേശുനാഥന് നന്ദിയും സ്തോത്രവും ആരാധനയും അർപ്പിക്കാം.

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
(മധ്യപ്രദേശ്)

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ