പുതുമാസ സന്ദേശം

March-2026

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

       2 ദിനവൃത്താ. 20:21,22 “പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവൻ്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.”
        യെഹോശാഫാത്ത് എന്ന രാജാവ് യെഹൂദാദേശം വാഴുമ്പോൾ, ഒരിക്കൽ മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിൻ്റെ നേരെ യുദ്ധത്തിന്നു വന്നു. ഒരു വലിയ സൈന്യം തനിക്ക് എതിരായി വരുന്നത് കണ്ടപ്പോൾ അവൻ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും ദേശത്ത് ഉപവാസം പ്രഖ്യാപിക്കയും ചെയ്തു. അവരുടെ പ്രാർത്ഥനകേട്ട സ്വർഗ്ഗത്തിലെ ദൈവം തൻ്റെ പ്രാവാചകനിൽക്കൂടെ അവരോട് ഇപ്രകാരം അരുളിച്ചെയ്തു “ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻ്റെതത്രേ. നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറി വരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിൻ്റെ അറ്റത്തുവെച്ചു കാണും. ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.” (2 ദിനവൃത്താ. 20:15..)
      അടുത്ത ദിവസം അവർ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ചെയ്ത കാര്യമാണ് മുകളിൽ (2 ദിന.20:21,22 വാക്യങ്ങളിൽ) രേഖപ്പെടുത്തിയിരിക്കുന്നത്. അവർ യുദ്ധത്തിന് പുറപ്പെട്ടത് കൈയ്യിൽ വാളും പരിചകളും എടുത്തുകൊണ്ടായിരുന്നില്ല, അവരുടെ നാവിൽ പാട്ടും അവരുടെ അധരങ്ങളിൽ സ്തുതി സ്തോത്രങ്ങളുമായിരുന്നു ആയുധം. അവർ യുദ്ധം ജയിച്ചത് ശത്രുക്കളോട് പടവെട്ടിക്കൊണ്ടായിരുന്നില്ല, അവരുടെ ശത്രുക്കൾ പരസ്പരം പടവെട്ടി ഇല്ലാതായി എന്നാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത് (20:23 അവർ അന്യോന്യം നശിപ്പിച്ചു).
      അതായത്, അവർ കർത്താവിനെ പാടിസ്തുതിച്ചപ്പോൾ കർത്താവ് അവർക്കുവേണ്ടി യുദ്ധം ചെയ്തു.
ഈ വെളിപ്പാട് ലഭിച്ച അപ്പൊ. പൌലൊസ് ഇപ്രകാരമാണ് പറയുന്നത്; 2 കൊരി. 10:3.. “ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിൻ്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.”
      സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”
    അനുസരിച്ചു നടക്കുവാൻ ദൈവത്തിന്റെ കല്പനകൾ അവനു എവിടെനിന്നാണ് ലഭിച്ചത്?  

     ദൈവത്തിൻ്റെ കല്പനകൾ അഥവാ മോശെയുടെ പ്രമാണങ്ങളും ചരിത്രങ്ങളും വായിച്ചുപഠിച്ച യെഹോശാഫാത്തിന് യെരീഹോ മതിൽ തകർന്നുവീണത് എങ്ങനെയെന്ന് അറിയാമായിരുന്നു. ഗിദെയോനും കൂട്ടരും അസംഖ്യമായ ശത്രുസൈന്യത്തെ തോൽപ്പിച്ചത് വാളും പരിചയും കൊണ്ടായിരുന്നില്ല (ന്യായാ. 7:20) ഉച്ചത്തിൽ സ്തുതിച്ചാർത്തുകൊണ്ടായിരുന്നു എന്നും അറിയാമായിരുന്നു. അപ്രകാരം ദൈവവചനത്തിൽ നിന്ന് ഗ്രഹിച്ച ആ അറിവുകൾ അവൻ്റെ ജീവിതത്തിലും പ്രയോഗിച്ചപ്പോൾ കർത്താവ് അവന്നുവേണ്ടിയും യുദ്ധം ചെയ്തു.
      ഈ പുതുമാസത്തിൽ ദൈവാത്മാവിന് നമ്മെ അറിയിക്കുവാനുള്ള ആലോചനയും സന്ദേശവും ഇതാണ്. അസാധ്യമെന്ന് കരുതുന്ന ചില വിഷയങ്ങളിൽ, ശത്രു ഭയപ്പെടുത്തിവെച്ചിരിക്കുന്ന ചില വിഷയങ്ങളിൽ, നമ്മുടെ കരങ്ങൾകൊണ്ടും സ്വാധീനങ്ങൾകൊണ്ടും നേടിയെടുക്കാൻ കഴിയാത്ത ചില വിഷയങ്ങളിൽ, നമ്മുടെ ബുദ്ധികൊണ്ടും സാമർത്ഥ്യംകൊണ്ടും പരിഹരിക്കാൻ കഴിയാത്ത ചില വിഷയങ്ങളിൽ, വൈദ്യന്മാരാലും മരുന്നുകളാലും ശമനം വരുത്താൻ കഴിയാത്ത ചില വിഷയങ്ങളിൽ,....
സ്തുതി സ്തോത്രങ്ങളാൽ ജയം ലഭിക്കും (അവ പരിഹരിക്കപ്പെടും). മടുത്തുപോകാതെ കർത്താവിനെ സ്തുതിച്ചുകൊണ്ടിരിക്കുക ഈ മാസം ജയത്തിൻ്റെ മാസമായിരിക്കും.

പ്രാർത്ഥനയോടെ,
മധ്യപ്രദേശിലെ വചനമാരിയിൽനിന്നും,

ഷൈജു പാസ്റ്റർ
(9424400654)

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”