അവൻ്റെ നീതി

February-2026

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”


      സങ്കീർ. 112:3 “ ഐശ്വര്യവും സമ്പത്തും അവൻ്റെ വീട്ടിൽ ഉണ്ടാകും; അവൻ്റെ നീതി എന്നേക്കും നിലനില്ക്കുന്നു”
        ഈ വാക്യത്തിൻ്റെ മറ്റു ചില പരിഭാഷകൾ പരിശോധിച്ചാൽ, ‘ദൈവത്തിൻ്റെ നീതി എന്നേക്കും നിലനിൽക്കയാൽ ഐശ്വര്യവും സമ്പത്തും അവൻ്റെ വീട്ടിൽ ഉണ്ടാകും’ എന്ന ഒരു അർത്ഥംകൂടെ ഈ വാക്യത്തിന് ഉണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയും. ദൈവനീതിയുടെ മഹത്വമാണ് ഇത്. കാലങ്ങൾ കഴിഞ്ഞാലും തലമുറകൾ മാറിയാലും ദൈവനീതിക്ക് മാറ്റമുണ്ടാകുന്നില്ല. ഭക്തനായ ഇയ്യോബ് പറയുന്ന വാക്കുകൾ ശ്രദ്ധിക്ക; “അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവൻ്റെ നീതിയെ പകരം കൊടുക്കും.” (ഇയ്യോബ് 33:26)
        ദൈവത്തോട് പ്രാർത്ഥിക്കുന്നവരോട് ദൈവം പ്രസാദിച്ച്, ദൈവത്തിൻ്റെ നീതിയെ അവർക്ക് പ്രതിഫലമായി കൊടുക്കുന്നു. എന്നേക്കും നിലനില്ക്കുന്ന ആ നീതിയാൽ അവർക്ക് എെശ്വര്യവും സമ്പത്തും ഉണ്ടാകുന്നു. അതുകൊണ്ടാണ് ഭക്തനായ ദാവീദ് ഇപ്രകാരം പാടിയിരിക്കുന്നത്; “യഹോവയുടെ ദയയോ എന്നും എന്നേക്കും അവൻ്റെ ഭക്തന്മാർക്കും അവൻ്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.” സങ്കീർ. 103:17.
     കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്.
“ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”
       വീണുപോയ അനുഭവങ്ങളിൽ നിന്ന് എഴുന്നേറ്റ് കർത്താവിൻ്റെ സന്നിധിയിലേക്ക് മടങ്ങിവന്നാൽ, അവങ്കലേക്ക് കണ്ണുകളുയർത്തി പ്രാർത്ഥിച്ചാൽ, കർത്താവ് പ്രാർത്ഥന കേൾക്കും, അവർക്കുവേണ്ടി വ്യവഹാരം നടത്തി ന്യായം പാലിച്ചുതരും. അവൻ്റെ നീതി വെളിപ്പെടും, ശത്രു അതുകാണും, ‘നിൻ്റെ ദൈവം എവിടെ?’ എന്നു ചോദിച്ചവർ ലജ്ജകൊണ്ടു തലമൂടും. സ്തോത്രം !
ദൈവനീതിക്കുവേണ്ടി ഭക്തന്മാർ പ്രാർത്ഥിച്ചത് ഇപ്രകാരമായിരുന്നു:
@ യഹോവേ, എൻ്റെ ശത്രുക്കൾനിമിത്തം നിൻ്റെ നീതിയാൽ എന്നെ നടത്തേണമേ; (സങ്കീ. 5:8)
@ യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിൻ്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ (സങ്കീ. 31:1)
@ എൻ്റെ ദൈവമായ യഹോവേ, നിൻ്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. (സങ്കീ. 35:24)
@ നിന്നെ അറിയുന്നവർക്കു നിൻ്റെ ദയയും ഹൃദയപരമാർത്ഥികൾക്കു നിൻ്റെ നീതിയും ദീർഘമാക്കേണമേ. (സങ്കീ. 36:10)
@ നിൻ്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിൻ്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ (സങ്കീ. 71:2)
@ യഹോവേ, നിൻ്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിൻ്റെ നീതിയാൽ എൻ്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ. (സങ്കീ. 143:11)
ദൈവനീതി വെളിപ്പെടണമേ എന്നു പ്രാർത്ഥിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? ഈ സന്ദേശം പരിശുദ്ധാത്മാവ് ഇന്ന് നിങ്ങൾക്കുവേണ്ടി തരുന്നതാണ്. കുടുംബത്തിലും തലമുറകളിലും ദൈവനീതി വെളിപ്പെടുന്നത് സ്വന്തകണ്ണാലെ നിങ്ങൾ കാണും. കർത്താവിനോട് പ്രാർത്ഥിക്ക
നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും തലമുറകളിലും ദൈവനീതിവെളിപ്പെടേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്;
മധ്യപ്രദേശിലെ വചനമാരിയിൽനിന്നും,
ഷൈജു പാസ്റ്റർ
(9424400654)

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”