വരണ്ടിരിക്കുന്ന വലംകരങ്ങൾ

December-2025

യേശുകർത്താവിനെ ഇല്ലാതാക്കുവാൻ തക്കംപാർത്തിരുന്ന പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മുമ്പിൽ, ഒരു മനുഷ്യനെ അവൻ്റെ പേരുപോലും പറയാതെ പള്ളിയിൽ ആളുകളുടെ മധ്യത്തിൽ എഴുന്നേൽപ്പിച്ചുനിർത്തി അവൻ്റെ വരണ്ട കരം നീട്ടുവാൻ കൽപ്പിച്ച് ആ കരത്തെ സൗഖ്യമാക്കിക്കൊണ്ട് കരുണാമയനായ കർത്താവ് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ സന്ദേശം; ആരും സഹായത്തിനില്ലാതെ ആശനഷ്ടപ്പെട്ട് എല്ലാവരുടെയും മുമ്പിൽ അവഗണനാപാത്രമായി ഒറ്റപ്പെട്ട് നിൽക്കുന്ന ഏതു വ്യക്തിയെയും, അവരുടെ പേരോ യോഗ്യതയോ പശ്ചാത്തലമോ നോക്കാതെ, (സ്വന്തജീവൻപോലും പണയംവെച്ച്) കർത്താവ് സഹായിക്കുമെന്നാണ്.


     ലൂക്കൊ. 6:10 “.. ആ മനുഷ്യനോട് കൈ നീട്ടുക എന്നു പറഞ്ഞു. അവൻ അങ്ങനെ ചെയ്തു അവൻ്റെ കൈക്കു സൌഖ്യം വന്നു
      വിശുദ്ധ വേദപുസ്തകത്തിലെ ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത് (മത്തായി 12:9, മർക്കൊ. 3:1). ഒരിക്കൽ യേശുകർത്താവ് പള്ളിയിൽ ഉപദേശിക്കുമ്പോൾ അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യനെ കണ്ട് അവനോട് ദയ തോന്നി അവനെ സൌഖ്യമാക്കി.
     അന്നേ ദിവസം പള്ളിയിൽവെച്ച് വരണ്ട കയ്യുള്ള ആ മനുഷ്യനെ സൌഖ്യമാക്കുന്നതിന് ചില തടസ്സങ്ങളുണ്ടായിരുന്നു എന്ന് കാണാം. രണ്ടു പ്രധാന തടസങ്ങളാണ്‌ ഇവിടെ നമ്മൾ കാണുന്നത്, ഒന്ന്; അന്നൊരു ശബ്ബത്ത് ദിവസമായിരുന്നു. രണ്ട്; പരീശന്മാരും ശാസ്ത്രിമാരും യേശുവിനെ കുറ്റംചുമത്തുവാൻ ഒരു കാരണം നോക്കിക്കൊണ്ട് അവിടെ ഉണ്ടായിരുന്നു. ഈ രണ്ടു കാര്യങ്ങളും ആ സംഭവത്തിന് ദൃക്സാക്ഷികളായ കർത്താവിൻ്റെ മൂന്നു ശിഷ്യന്മാരും തങ്ങളുടെ സുവിശേഷങ്ങളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അവനോടുള്ള ദയനിമിത്തം കർത്താവ് അന്ന് അവിടെവെച്ച് അവനെ സൗഖ്യമാക്കി.
      പാപികൾക്കുവേണ്ടി സ്വന്തജീവൻവരെ നൽകുവാൻ തയ്യാറായ ക്രിസ്തുവിൻ്റെ സ്നേഹം കാൽവറിയിൽ മാത്രമല്ല നമ്മൾ കാണുന്നത്, അവിടുത്തെ ശുശ്രൂഷാനാളുകളിൽ ഉടനീളം അതു പ്രകടമായിരുന്നു എന്നതിൻ്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ചുറ്റും കൂടിനിൽക്കുന്നവർ മാത്രമല്ല ഈ ലോകംതന്നെ എതിരായി നിന്നാലും നിരാലംബരും കഷ്ടതയിലുമായിരിക്കുന്ന മനുഷ്യരോടുള്ള കർത്താവിൻ്റെ ദയയും കരുണയും കുറഞ്ഞുപോകയില്ല, അവരെ അവരുടെ സങ്കടങ്ങളിൽനിന്ന് നാഥൻ വിടുവിക്കാതിരിക്കയുമില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദത്താലല്ല സങ്കടത്തിൻ്റെ ആഴമറിഞ്ഞാണ് അവിടുന്ന് ഓരോ ജീവിതങ്ങളിലും ഇടപെടുന്നത്.
     *‘ഒരു മനുഷ്യൻ’* എന്നല്ലാതെ അവൻ ആരാണ് എന്നോ, അവൻ്റെ പേര് എന്താണ് എന്നോ, അവൻ ആരുടെ മകനാണ് എന്നോ, അവൻ എവിടുത്തുകാരനാണ് എന്നോ ഒന്നും വരണ്ട കയ്യുള്ള മനുഷ്യനെക്കുറിച്ച് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ജീവിതത്തിൽ അവൻ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നം എന്താണ് എന്ന് മൂന്നു സുവിശേഷകരും ഒരേപോലെ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഒരു വൈദ്യൻകൂടിയായ ലൂക്കൊസ് മാത്രം അവൻ്റെ വലംകൈയ്യാണ് വരണ്ടിരുന്നത് എന്ന് പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.
വരണ്ട കരം എന്ന അവസ്ഥയെ ഇംഗ്ലീഷ് ബൈബിൾ പരിഭാഷകളിൽ മൂന്നു വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്
*Withered hand* : (the man with the withered hand: King James Bible )
*Shriveled hand* : (the man with the shriveled hand: New International Version)
*Deformed hand* : (the man with the deformed hand: New Living Translation)
(1) Withered എന്ന വാക്കിൻ്റെ അർത്ഥം; കരിഞ്ഞ, കൊഴിഞ്ഞ, ഉണങ്ങിയ, വാടിപ്പോയ എന്നൊക്കെയാണ്
(2) Shriveled എന്ന വാക്കിൻ്റെ അർത്ഥം; ചുരുങ്ങിയ, ചുളുങ്ങിയ, ശുഷ്കിച്ച, വറ്റിപ്പോയ, എന്നൊക്കെയാണ്
(3) Deformed എന്ന വാക്കിൻ്റെ അർത്ഥം; വികൃതമായ, (വിരൂപമായ) കുരൂപമായ, അവലക്ഷണമായ, രൂപഭേദമായ എന്നൊക്കെയാണ്.
       യേശുകർത്താവിനെ ഇല്ലാതാക്കുവാൻ തക്കംപാർത്തിരുന്ന പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മുമ്പിൽ, ഒരു മനുഷ്യനെ അവൻ്റെ പേരുപോലും പറയാതെ പള്ളിയിൽ ആളുകളുടെ മധ്യത്തിൽ എഴുന്നേൽപ്പിച്ചുനിർത്തി അവൻ്റെ വരണ്ട കരം നീട്ടുവാൻ കൽപ്പിച്ച് ആ കരത്തെ സൗഖ്യമാക്കിക്കൊണ്ട് കരുണാമയനായ കർത്താവ് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ സന്ദേശം; ആരും സഹായത്തിനില്ലാതെ ആശനഷ്ടപ്പെട്ട് എല്ലാവരുടെയും മുമ്പിൽ അവഗണനാപാത്രമായി ഒറ്റപ്പെട്ട് നിൽക്കുന്ന ഏതു വ്യക്തിയെയും, അവരുടെ പേരോ യോഗ്യതയോ പശ്ചാത്തലമോ നോക്കാതെ, (സ്വന്തജീവൻപോലും പണയംവെച്ച്) കർത്താവ് സഹായിക്കുമെന്നാണ്. സ്തോത്രം !
       വലംകൈ എന്നത് ശരീരത്തിൻ്റെ ഒരു വൈകല്യംപോലെതന്നെ, ജീവിതത്തിൻ്റെയും വൈകല്യമായി (കുറവായി) വിലയിരുത്താം. പ്രത്യേകിച്ചും വലംകൈ വരണ്ട അവസ്ഥ എന്നുപറഞ്ഞാൽ ജീവിതത്തിൻ്റെതന്നെ ചിറകൊടിഞ്ഞിരിക്കുന്നു എന്നു സാരം.
വലംകൈയ്യോടുള്ള ബന്ധത്തിൽ ചില തിരുവചനഭാഗങ്ങൾ ഓർത്തുകൊണ്ട് ഈ വിഷയത്തെ കൂടുതൽ ആത്മീയമായി വിലയിരുത്തുന്നത് ഉത്തമമായിരിക്കും.
1) ഉൽപ്പത്തി 48:13 യാക്കോബ് വലംകൈ നീട്ടി തൻ്റെ കൊച്ചുമക്കളെ അനുഗ്രഹിച്ചു.
2) ന്യായാധി. 5:26 ധീരയായ യായേൽ ചുറ്റിക എടുത്ത് വലംകൈയ്യാൽ സീസെരിൻ്റെ തല തല്ലിതകർത്തു.
3) സങ്കീ. 137:5 തങ്ങളുടെ വലംകൈയെ സ്നേഹിക്കുന്നതുപോലെ അവർ യഹോവയുടെ ആലയത്തെ സ്നേഹിച്ചു.
4) 2. ന്യായാധി. 7:20 ദൈവത്തിനു മഹത്വംകൊടുക്കുവാൻ ഊതേണ്ട കാഹളം അവർ വലംകൈയ്യിൽ പിടിച്ചു
5) മത്തായി 6: 3 ധാരാളമായി കൊടുക്കേണ്ടത് വലംകൈകൊണ്ട്
6) സഭാപ്രസംഗി 10:2 വലംകൈ ജ്ഞാനത്തിനു / ബുദ്ധിക്ക് സദൃശ്യമാണെന്ന് ശലോമോൻ പറയുന്നു.
7) ഗലാത്യർ 2:9 (അപ്പൊ.പ്രവൃത്തികൾ 3:7) വലംകൈ കൂട്ടായ്മയെ കാണിക്കുന്നു
  </article>
	<small>Tags : </small>
</div>  

 


  <div class=
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”

No. 82, Sarvadaram C- Sector
Kolar Road, Bhopal,
Madhya Pradesh, India 462042

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk
Email: shaijujohn@gmail.com
Phone: (+91) 9424400654, (+91) 7898211849, (+91) 07554297672


Copyright © 2026, Vachanamari, Shaiju John, Bhopal.
All rights reserved.