നിശ്ചയമായും / ഉറപ്പായും

August-2025

യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !


       നിശ്ചയമായി എന്ന് എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ ഈ ധ്യാനപരമ്പരയിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. (കഴിഞ്ഞ ഭാഗങ്ങൾ വായിക്കുവാൻ വചനമാരി വെബ്സൈറ്റ് സന്ദശിച്ചാൽ മതി)

*4) യിരെ. 15:11* “യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും *നിശ്ചയം* ; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം* .”
       സർവ്വശക്തനായ ദൈവം തൻ്റെ ജനത്തോട് അരുളിച്ചെയ്യുന്ന അരുളപ്പാടുകൾ പ്രത്യേകം ആണയിട്ട് ഉറപ്പിക്കേണ്ട കാര്യമൊന്നുമില്ല. കാരണം, അരുളിച്ചെയ്യുന്നവൻ അതു നിവർത്തിക്കുവാൻ ശക്തനും വിശ്വസ്തനുമാണ്. എന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, അത് ആ കാര്യത്തിൻ്റെ / വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഉദാഹരണമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തവചനം രണ്ടുതവണയാണ് സ്വർഗ്ഗം ഗ്യാരണ്ടി നൽകി (നിശ്ചയം പറഞ്ഞ്) ഉറപ്പിച്ചിരിക്കുന്നത്. സ്തോത്രം !
*ഒന്ന്:* ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം
      സങ്കീർ. 20:6 ദാവീദ് ഇപ്രകാരമാണ് പറയുന്നത് “യഹോവ തൻ്റെ അഭിഷിക്തനെ *രക്ഷിക്കുന്നു* എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തൻ്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തൻ്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും” തൻ്റെ സൈന്യവുമായി ശത്രുക്കളോട്     യുദ്ധത്തിനുപോകുന്നതിനു മുമ്പാണ് ദാവീദ് ഈ സങ്കീർത്തനം പാടിയിരിക്കുന്നത് എന്നു കാണാം. എൻ്റെ രഥങ്ങളും കുതിരകളുമല്ല (സൈന്യത്താലും ശക്തിയാലുമല്ല) എനിക്ക് ജയം തരുന്നതും, എന്നെ വീഴാതെ താങ്ങി നിവർന്നു നിൽക്കുമാറാക്കുന്നതും യഹോവയാണ്.
       മറ്റൊരിക്കൽ അബീമേലെക്കിൻ്റെ മുമ്പിൽനിന്നും രക്ഷപെട്ടുപോകുമ്പോഴും ദാവീദ് ഇപ്രകാരമാണ് പാടിയത്; “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ *രക്ഷിക്കുന്നു* .”
യേശുകർത്താവിൻ്റെ ശിഷ്യന്മാർ അവിടുത്തോട് “കർത്താവേ *രക്ഷിക്കേണമേ* :..” (മത്താ. 8:25) എന്നു അപേക്കിച്ചു. മറ്റൊരവസരത്തിൽ പത്രൊസ് “കർത്താവേ, എന്നെ *രക്ഷിക്കേണമേ* എന്നു നിലവിളിച്ചു…(മത്താ. 14:30)
       നിരവധി വ്യക്തികൾ *‘രക്ഷിക്കണേ'* എന്ന അപേക്ഷയുമായി കർത്താവിൻ്റെ സന്നിധിയിൽ വന്നു. അവിടുന്ന് എല്ലാവരോടും കരുണ കാണിച്ചു. അവരുടെ പ്രയാസങ്ങളിൽ നിന്നു *രക്ഷിച്ചു.* കാരണം അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നത് ‘ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം’ എന്നാണ്.
*രണ്ട്:* ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം*
       ദൈവജനത്തെ മുടിച്ചുകളയുവാൻ രാജാവിൻ്റെ കൽപ്പനയും സമ്പാദിച്ച് പുറപ്പെട്ട ഹാമാന് അവസാനം എന്തു സംഭവിച്ചു എന്ന് എസ്ഥേറിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. അവസാനം തൻ്റെ പ്രാണരക്ഷാർത്ഥം അവൻ ചെയ്ത ഒരു കാര്യം, എസ്ഥേർ 7:7 വചനത്തിൽ കാണാം. “ഹാമാൻ തൻ്റെ ജീവരക്ഷെക്കായി *എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ* നിന്നു”
      യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !
       ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നിന്ന് അക്കമിട്ട് എഴുതുവാൻ കഴിയും. ശത്രുക്കളെ മുട്ടുമടക്കിച്ച് അവരുടെ മുമ്പിൽ മേശയൊരുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. കാരണം അവിടുന്ന് (നിശ്ചയമായി) ഗാരണ്ടിയോടുകൂടെ അരുളിച്ചെയ്തിട്ടുണ്ട്; ‘ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം’
     ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന പ്രിയരേ, അവിചാരിതമായോ അപ്രതീക്ഷിതമായോ ആളുമാറിയോ ഇന്ന് നിങ്ങൾക്ക് ലഭിച്ച ഒരു സന്ദേശമല്ല ഇത്. നിങ്ങളുടെ അവസ്ഥ അറിഞ്ഞും സാഹചര്യങ്ങൾ മനസ്സിലാക്കിയും കർത്താവിന് നിങ്ങളെ അറിയിക്കുവാനുള്ള ആലോചനയാണ് ഇത്.
“ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം”

വിശ്വാസത്തോടെ ‘ആമേൻ’ പറയാം

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.