ഞാൻ ആകുന്നവൻ ഞാൻ ആകുന്നു

August-2025

I WAS (ഞാൻ ആയിരുന്നവൻ) എന്നോ I WILL BE എന്നോ അല്ല ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ (I AM THAT I AM) എന്നു വ്യക്തമായിതന്നെയാണ് ദൈവം മോശെക്ക് തന്നെത്തന്നെ വെളുപ്പെടുത്തിയത്. അതായത്, ഇന്നലെ കൂടെ ഉണ്ടായിരുന്നു എന്നോ നാളെയും കൂടെ ഉണ്ടാകാം എന്നോ പറഞ്ഞുകൊണ്ട് തന്നെത്തന്നെ പരിമിതപ്പെടുത്തുകയല്ല, എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പാണ് ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു‘ എന്ന നാമം നമുക്കു തരുന്നത് സ്തോത്രം !


  പുറ. 3:14   “..ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു;..”
       നിൻ്റെ ദൈവത്തിൻ്റെ നാമം എന്താകുന്നു എന്ന് അവർ എന്നോടു ചോദിച്ചാൽ ഞാൻ എന്തു പറയേണമെന്ന് മോശെ ദൈവത്തോടു ചോദിച്ചപ്പോൾ, ദൈവം മോശെയോട് പറഞ്ഞ മറുപടിയാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുത്തുവാൻ ഏറ്റവും യോഗ്യമായപദം തന്നെയാണ് ഇവിടെ പരിശുദ്ധാത്മാവ് എഴുതിയിരിക്കുന്നത്.
      I WAS (ഞാൻ ആയിരുന്നവൻ) എന്നോ I WILL BE എന്നോ അല്ല ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ (I AM THAT I AM) എന്നു വ്യക്തമായിതന്നെയാണ് ദൈവം മോശെക്ക് തന്നെത്തന്നെ വെളുപ്പെടുത്തിയത്. അതായത്, ഇന്നലെ കൂടെ ഉണ്ടായിരുന്നു എന്നോ നാളെയും കൂടെ ഉണ്ടാകാം എന്നോ പറഞ്ഞുകൊണ്ട് തന്നെത്തന്നെ പരിമിതപ്പെടുത്തുകയല്ല, എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പാണ് ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു‘ എന്ന നാമം നമുക്കു തരുന്നത് സ്തോത്രം !
    കഴിഞ്ഞ കാല ചരിത്രങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തുകയോ വരുംകാലമുന്നറിയിപ്പുകൾ നൽകി ഭീതിപ്പെടുത്തുകയോ ചെയ്യുന്ന ആൾദൈവങ്ങൾ ഇന്ന് നമുക്കുചുറ്റും ധാരാളമുണ്ട്. എന്നാൽ നമ്മുടെ ദൈവത്തിൻ്റെ പേർ ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നാണ്. അതിനർത്ഥം ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉണ്ട് എന്നാണ്.
നിങ്ങൾ വേദനയിലും ഞെരുക്കത്തിലുമാണോ ?
നിങ്ങൾ രോഗത്തിലും പ്രയാസത്തിലുമാണോ ?
നിങ്ങൾ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കയാണോ ?
നിങ്ങൾ നഷ്ടത്തിലും കടഭാരത്തിലുമാണോ ?
നിങ്ങൾ അപമാനത്തിലും ലജ്ജയിലുമാണോ ?
നിങ്ങൾ പരാജയത്തിലും നിരാശയിലുമാണോ ?
നിങ്ങൾ ഭയത്തിലും ഭിതിയിലുമാണോ ?
നിങ്ങൾ തള്ളപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമാണോ ?
നിങ്ങൾ കഴിവില്ലാത്തവരും ബലഹീനരുമാണോ ?
      കർത്താവ് പറയുന്നു; “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും, നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. നിൻ്റെ ദൈവമായ യഹോവ എന്ന ഞാൻ നിൻ്റെ വലംകൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” (യെശ. 41:10..)
യേശുകർത്താവ് കൂടെയുള്ള ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്
നിഷ സിസ്റ്റർ   (വചനമാരി ഭോപ്പാൽ)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.