കടലിന്മേൽ നടന്ന കർത്താവ് , വെള്ളത്തിന്മേൽ നടന്ന പത്രൊസ്

June-2025

യേശു കർത്താവ് നടന്നത് കടലിന്മേലും, പത്രൊസ് നടന്നത് വെള്ളത്തിന്മേലുമാണ് എന്ന് കൃത്യമായി ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയിലെ തർജ്ജമയിൽ ആഴിയെ (ജലത്തെ) സൂചിപ്പിച്ചുകൊണ്ട് യാദൃച്ഛികമായി എഴുതിയിരിക്കുന്ന രണ്ടു വാക്കുകളാണ് ഇവ എന്ന് ആദ്യം വായിക്കുമ്പോൾ നമുക്കു തോന്നുമെങ്കിലും, മറ്റു ഭാഷകളും ഇംഗ്ലീഷ് തർജ്ജമകളും ഒക്കെ പരിശോധിക്കുമ്പോഴാണ് അത് രണ്ടു വാക്കുകളാണ് എന്നും, കൃത്യമായ അർത്ഥത്തോടെയാണ് പരിശുദ്ധാത്മാവ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാകുന്നത്.9


(മത്തായി 14:25,29)
       ഒരു രാത്രിയിൽ പ്രതികൂലമായി ആഞ്ഞടിച്ച കാറ്റിനാലും കടലിലെ തിരകളാലും വലഞ്ഞ ഒരു പടകിൽ കർത്താവിന്റെ ശിഷ്യന്മാർ പേടിച്ചിരിക്കുമ്പോൾ രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ കർത്താവ് അവരുടെ അടുക്കൽ ചെന്നു. അതുകണ്ട് പത്രൊസ് തനിക്കും അതുപോലെ നടക്കണമെന്ന് ആഗ്രഹിച്ചു. കർത്താവ് ആ ആഗ്രഹം സാധിപ്പിച്ചുകൊടുത്തു, (വാക്യം 14:29 “വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിൻ്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു”).
      യേശു കർത്താവ് നടന്നത് കടലിന്മേലും, പത്രൊസ് നടന്നത് വെള്ളത്തിന്മേലുമാണ് എന്ന് കൃത്യമായി ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയിലെ തർജ്ജമയിൽ ആഴിയെ (ജലത്തെ) സൂചിപ്പിച്ചുകൊണ്ട് യാദൃച്ഛികമായി എഴുതിയിരിക്കുന്ന രണ്ടു വാക്കുകളാണ് ഇവ എന്ന് ആദ്യം വായിക്കുമ്പോൾ നമുക്കു തോന്നുമെങ്കിലും, മറ്റു ഭാഷകളും ഇംഗ്ലീഷ് തർജ്ജമകളും ഒക്കെ പരിശോധിക്കുമ്പോഴാണ് അത് രണ്ടു വാക്കുകളാണ് എന്നും, കൃത്യമായ അർത്ഥത്തോടെയാണ് പരിശുദ്ധാത്മാവ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാകുന്നത്.
    ഉല്പ. 1:10 “ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിൻ്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു”. വെള്ളങ്ങളുടെ കൂട്ടമാണ് സമുദ്രം അഥവാ കടൽ, പത്രൊസ് നടന്നത് വെള്ളത്തിലും, സർവ്വശക്തനും സകലത്തിൻ്റെയും ഉടയവനുമായ യേശു കർത്താവ് കാൽവെച്ചത് (വെള്ളങ്ങളുടെ കൂട്ടമായ) സമുദ്രത്തിലുമായിരുന്നു. സ്തോത്രം !
      അതായത്, ആ രാത്രിയിൽ കർത്താവിൻ്റെ ശിഷ്യന്മാരെ ഭയപ്പെടുത്തിയ കാറ്റും തിരയും നമ്മുടെ കർത്താവിന് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു (Storm in the tea cup). യെശ. 40:12 തന്റെ ഉള്ളംകൈകൊണ്ടു ഭൂമിയിലെ വെള്ളം അളക്കുന്ന കർത്താവിന്, ആ വെള്ളത്തിലെ കൊടുങ്കാറ്റും തിരമാലയും എത്രയ്ക്കുണ്ട് എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
     ഇന്ന് നമ്മുടെ ജീവിതത്തിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളുണ്ടോ ? നമ്മെ ഭയപ്പെടുത്തുന്ന തിരമാലകളുണ്ടോ ? നമ്മെ ഭ്രമിപ്പിക്കുന്ന ചിന്തകളുണ്ടോ ? നമ്മുടെ സ്വസ്ഥതയെ കെടുത്തുന്ന വിഷയങ്ങളുണ്ടോ ?
      ഈ തിരുവചനത്തിലൂടെ പരിശുദ്ധാത്മാവ് എന്നെ ഏൽപ്പിച്ച മർമ്മം (സന്ദേശം) ഞാൻ നിങ്ങൾക്കു കൈമാറുകയാണ് ‘ഭയപ്പെടേണ്ട, സമുദ്രത്തെ കാൽക്കീഴിൽ നിറുത്തുന്ന കർത്താവിന്, ഈ വെള്ളത്തിലെ തിരമാലകളും കൊടുങ്കാറ്റും ഒന്നുമല്ല, രാത്രിയുടെ നാലാം യാമമായാലും, കർത്താവ് വരികതന്നെ ചെയ്യും, സകലത്തെയും അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും’
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
ഭോപ്പാൽ (മൊ. 9424400654)

പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849

ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.