ദോഷം വരുവാൻ കർത്താവ് അനുവദിക്കില്ല.

September-2024

ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി…. എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.


അപ്പൊ. പ്രവ. 28:5 *“അവനോ …., ദോഷം ഒന്നും പറ്റിയില്ല”*
          അപ്പൊ. പൌലൊസിൻ്റെ കയ്യിൽ ഒരു അണലിപറ്റിയതു കണ്ടപ്പോൾ അവൻ മരിച്ചുപോകുമെന്നാണ് ബർബരന്മാർ വിചാരിച്ചത്. എന്നാൽ തൻ്റെ ദാസന് ഒരു ദോഷവും പറ്റാതവണ്ണം കർത്താവ് കാത്തു. നമുക്കു ഒരു ദോഷവും പറ്റാതവണ്ണം നമ്മെ കാക്കുവാൻ കർത്താവ് ഇന്നും വിശ്വസ്തനാണ്. സ്തോത്രം !
അനേക ദൈവഭക്തന്മാരുടെ ജീവിതത്തിൽ ദോഷം വരുത്തുവാൻ പലരും വളരെ ശ്രമങ്ങൾ നടത്തി എങ്കിലും സ്വർഗ്ഗത്തിലെ ദൈവം അത് അനുവദിച്ചില്ല എന്ന് വേദപുസ്തക ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
*ഭക്തനായ ദാവീദ് പറയുന്നത്*
“ഞാൻ വിശ്വസിച്ചവനും എൻ്റെ അപ്പം തിന്നവനുമായ എൻ്റെ പ്രാണസ്നേഹിതൻ പോലും എൻ്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” (സങ്കീ. 41:9)
“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എൻ്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ .. എൻ്റെ പ്രാണസ്നേഹിതനുമായിരുന്നു” (സങ്കീ. 55:12,13)
*ഭക്തനായ ഇയ്യോബ് പറയുന്നത്*
എൻ്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു (ഇയ്യോബ് 19:19)
*ഭക്തനായ യോസേഫ് പറയുന്നത്* 
നിങ്ങൾ എൻ്റെ നേരെ ദോഷം വിചാരിച്ചു;.. (ഉല്പ. 50:20). (അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: ഉല്പ. 37:18)
              ഉറ്റവരും പ്രിയരുമായിരുന്നവർ അവരെ വെറുക്കുകയും നിന്ദിക്കുകയും ചെയ്തു. ഏറ്റവും വിശ്വസിച്ചിരുന്നവർ അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. സ്വന്ത രക്തബന്ധങ്ങൾവരെ അവരെ കൊന്നുകളയുവാൻ ഗൂഢാലോചന നടത്തി. വിശ്വസിച്ചു കൂടെ നിർത്തിയവർ അവരുടെനേരെ കുതികാൽ ഉയർത്തി, കൂടെ അപ്പം തിന്നവരും, പ്രാണസ്നേഹിതരുംവരെ വൈരികളായി മാറി….
എന്നാൽ അവർക്ക് ദോഷം (വരുവാൻ) വരുത്തുവാൻ ദൈവം ആരെയും അനുവദിച്ചില്ല.
ആരെല്ലാം എന്തെല്ലാം ചെയ്താലും ഇന്നു നമുക്ക് ഒരു ദോഷം വരുവാൻ (ദോഷം വരുത്തുവാൻ) കർത്താവ് അനുവദിക്കില്ല. സ്തോത്രം !
വിശ്വാസത്തോടെ ഈ വചനങ്ങൾക്ക് *ആമേൻ* പറയാം.
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽ നിന്നും
ഷൈജു. Pr. (9424400654)
പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”