വരിക, യേശു വിളിക്കുന്നു

November-2022

യേശു കർത്താവിന്റെ അടുക്കൽ ചെല്ലുവാൻ അനുവാദം ചോദിക്കുന്ന ആരെയും അവിടുന്ന് ഒരിക്കലും തടയുന്നില്ല. ജീവിതത്തിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുന്ന നേരത്തായാലും, തിരമാലകൾ മുക്കിക്കളയുവാൻ ശ്രമിക്കുമ്പോഴായാലും, രാത്രിയിലെ നാലാം യാമത്തിലായാലും യേശുവിന്റെ അടുക്കൽ ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ, വരിക എന്നു പറഞ്ഞ് രണ്ടു കയ്യും നീട്ടി അവൻ ഇന്നും അടുക്കലേക്ക് വിളിക്കുന്നു. യേശുവിന്റെ വിളികേട്ടുകൊണ്ട് ഇറങ്ങുമെങ്കിൽ ഇൗ തിരമാലകൾ നമ്മെ മുക്കിക്കളയുവാൻ അവിടുന്ന് അനുവദിക്കയില്ല. യേശു നാഥൻ കൃപയുടെ കരങ്ങൾ നീട്ടി നമ്മെ പിടിച്ചുകൊള്ളും. കാറ്റിനെയും തിരമാലകളെയും അവൻ ശാന്തമാക്കിക്കൊള്ളും.


മത്തായി 14:29  "വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു;"
   ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ ഒരു പടകിൽ യാത്രചെയ്യുമ്പോൾ, കാറ്റു പ്രതികൂലമായി കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ആഞ്ഞടിച്ച് അവരുടെ പടക് വലഞ്ഞപ്പോൾ, ആ രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നു. ഒരു ഭൂതമാണ് വരുന്നത് എന്നു കരുതി അവർ പേടിച്ചുനിലവിളിച്ചു. എന്നാൽ യേശു അവരോട്, ഞാനാകുന്നു പേടിക്കണ്ട എന്നു പറഞ്ഞ് ധൈര്യപ്പെടുത്തി. യേശുവാണ് എന്നു തിരിച്ചറിഞ്ഞ ശിഷ്യന്മാർക്ക് ആശ്വാസമായി.
   ആ സമയത്ത് പത്രൊസ് കർത്താവിനോട് ഒരു ചോദ്യം ചോദിച്ചു 'കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന് കൽപ്പിക്കണം'. ഇൗ വചനം ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ തികച്ചും ന്യായമായ ഇൗ ചോദ്യങ്ങൾ / സംശയങ്ങൾ ഉണ്ടാകാം;
മറ്റു ശിഷ്യന്മാരാരും യേശുവിനോട് ഇൗ ചോദ്യം ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്?
പത്രൊസ് കടലിന്മേൽ നടക്കുന്നതു കണ്ടിട്ടെങ്കിലും മറ്റു ശിഷ്യന്മാർക്ക് ഞങ്ങളും വരട്ടെ എന്ന് കർത്താവിനോട് ചോദിക്കാമായിരുന്നില്ലേ?
   മറ്റു ശിഷ്യന്മാർ പടകിൽ ഇരുന്നപ്പോൾ, പത്രൊസ്മാത്രം വെള്ളത്തിന്മേൽ നടന്ന് യേശുവിന്റെ അടുക്കൽ ചെല്ലുവാനുള്ള അനുവാദം ചോദിച്ചു. അത് കർത്താവിന് ഏറ്റവും പ്രസാദം തോന്നിയ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഉടനെതന്നെ യേശുവിൽ നിന്ന് പത്രൊസിന് മറുപടി ലഭിച്ചത്; 'വരിക'
യേശു കർത്താവിന്റെ അടുക്കൽ ചെല്ലുവാൻ അനുവാദം ചോദിക്കുന്ന ആരെയും അവിടുന്ന് ഒരിക്കലും തടയുന്നില്ല. ജീവിതത്തിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുന്ന നേരത്തായാലും, തിരമാലകൾ മുക്കിക്കളയുവാൻ ശ്രമിക്കുമ്പോഴായാലും, രാത്രിയിലെ നാലാം യാമത്തിലായാലും യേശുവിന്റെ അടുക്കൽ ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ, വരിക എന്നു പറഞ്ഞ് രണ്ടു കയ്യും നീട്ടി അവൻ ഇന്നും അടുക്കലേക്ക് വിളിക്കുന്നു. യേശുവിന്റെ വിളികേട്ടുകൊണ്ട് ഇറങ്ങുമെങ്കിൽ ഇൗ തിരമാലകൾ നമ്മെ മുക്കിക്കളയുവാൻ അവിടുന്ന് അനുവദിക്കയില്ല. യേശു നാഥൻ കൃപയുടെ കരങ്ങൾ നീട്ടി നമ്മെ പിടിച്ചുകൊള്ളും. കാറ്റിനെയും തിരമാലകളെയും അവൻ ശാന്തമാക്കിക്കൊള്ളും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽ നിന്നും പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ (9424400654)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”