യോശീയാരാജാവ് (Part 2)
ദൈവസഭയ്ക്കുവേണ്ടി എരിവോടെ നിൽക്കുന്നതും, സുവിശേഷവേലക്കാരായി ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കാരാകുന്നതും, നശിച്ചുപോകുന്ന ആത്മാക്കൾക്കുവേണ്ടിയും ദേശത്തിൻ്റെ സമാധാനത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നതും, ദൈവപ്രവർത്തികൾക്കുവേണ്ടി കൈത്താങ്ങൾ നൽകുന്നതും ഒക്കെ ഒരു ഭാഗ്യമാണ്. സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപിക്കുന്ന നിക്ഷേപങ്ങളാണ് അവ. ഇന്ന് സമയവും സാഹചര്യങ്ങളും, ദൈവം ദാനമായിതന്ന നന്മകളെല്ലാം ഉണ്ടായിട്ടും അവയൊന്നും സുവിശേഷത്തിനുവേണ്ടി പ്രയോജനപ്പെടുത്താതെ, ഒരു ദിവസം ആ വാതിലുകളെല്ലാം കൊട്ടിയടയപ്പെടുമ്പോൾ, എന്തു പ്രയോജനം ? ➤